അതിതീവ്ര ന്യൂന മര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റാകും: ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ തീരങ്ങളില്‍ കനത്ത മഴ
അതിതീവ്ര ന്യൂന മര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ തീരങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ബൂധനാഴ്ചയോടെ ചുഴലിക്കാറ്റ് വടക്കന്‍ ഒഡീഷ തീരം തൊടും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ജാര്‍ഖണ്ഡ്, ബീഹാര്‍, അസം എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. എറണാകുളം മുതല്‍ തിരുവനന്തപുരം വരെ തെക്കന്‍ ജില്ലകളില്‍ മഴ ഉണ്ടാകും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം എറണാകുളം, മലപ്പുറം, കോഴിക്കോട്, കോാട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യത പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്.