ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം മണിക്കൂറുകള്‍ക്കുള്ളില്‍ രൂപപ്പെടും. അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യത. മേയ് 26 ഓടെ ഈ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറും. ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തേക്കായിരിക്കും ചുഴലിക്കാറ്റ് നീങ്ങുക. ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് കരതൊടാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ചുഴലിക്കാറ്റിന്റെ മഴയ്‌ക്കൊപ്പം കാലവര്‍ഷ മഴയും കേരളത്തില്‍ കിട്ടിതുടങ്ങും. ഒഡിഷ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ന്യൂനമര്‍ദം 72 മണിക്കൂറുകള്‍ക്കുള്ളില്‍ യാസ് ചുഴലിക്കാറ്റായി രൂപംപ്രാപിക്കാനാണ് സാധ്യത. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ഒഡിഷ, പശ്ചിമ ബംഗാള്‍, ആസം, മേഘാലയ എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരളത്തിലും യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ മഴ ലഭിച്ചേക്കും. മേയ് 24 വരെ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകും. ഭീമന്‍ തിരമാലകള്‍ക്ക് സാധ്യത.