ഇറക്കം കുറഞ്ഞ ഉടുപ്പിട്ട പെൺകുട്ടികളെ മാനഭംഗം ചെയ്യൂ എന്ന് മധ്യവയസ്കയുടെ ആക്ഷേപം; മാപ്പ് പറയിച്ച് പെൺകുട്ടികൾ

Webdunia
ബുധന്‍, 1 മെയ് 2019 (17:40 IST)
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന കാരണത്താല്‍ പെണ്‍കുട്ടികളെ ആക്ഷേപിച്ച മധ്യവയസ്‌കയുടെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് പെൺകുട്ടികൾ. ഡൽഹി സോഹ്നാ റോഡിലുള്ള റെസ്‌റ്റോറന്റില്‍ വെച്ചാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ ശിവാനി ഗുപ്ത എന്ന പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയുമാണ് മധ്യവയസ്‌കയായ സ്ത്രീ ആക്ഷേപിച്ചത്. തന്റെ ഫേസ്ബുക്കിലൂടെയാണ് ശിവാനി ഇക്കാര്യങ്ങള്‍ അറിയിച്ചും സംഭവത്തില്‍ അവരെ കൊണ്ടു മാപ്പു പറയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെയ്ച്ചു രംഗത്തെത്തിയത്.
 
പെണ്‍കുട്ടികളില്‍ ഒരാളുടെ വസ്ത്രത്തിനു ഇറക്കം പോരാ എന്നായിരുന്നു സ്ത്രീയുടെ പരാതി. ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ നാണം ഇല്ലേയെന്നും ചോദിച്ചു ബഹളം ഉണ്ടാക്കിയെന്നും റസ്‌റ്റോറന്റില്‍ ഉണ്ടായിരുന്ന ഏഴ് പുരുഷന്മാരോട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്നു സ്ത്രീ ആവശ്യപ്പെട്ടെന്നും ശിവാനി പറയുന്നു.
 
സ്ത്രീ മാപ്പ് പറയണമെന്ന ആവശ്യവുമായി പെണ്‍കുട്ടികള്‍ അവരുടെ പിറകേ വീഡിയോയുമായി നടന്നെങ്കിലും അവര്‍ ആദ്യം തയ്യാറായില്ല. കടക്കാരാനോട് സ്ത്രീ പോലീസിനെ വിളിക്കാന്‍ പറയുന്നതും രണ്ടു വയസ്സുള്ള കുഞ്ഞും 80 വയസ്സുള്ള സ്ത്രീയെയും ബലാത്സംഗം ചെയ്യുന്നത് വസ്ത്രധാരണത്തിന്റെ കുഴപ്പം കൊണ്ടാണോയെന്നു പെണ്‍കുട്ടികള്‍ ചോദിക്കുന്നതും വീഡിയോയില്‍ കാണാം.
 
 
എന്നാല്‍ അവസാനം അവര്‍ വീഡിയോയില്‍ പ്രതികരിക്കാന്‍ തയ്യാറാകുകയും മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ഇറക്കം കുറഞ്ഞവസ്ത്രം ധരിക്കുന്നത് നല്ല കാര്യമാണെന്നും പരിഹാസരൂപേണയായിരുന്നു അവരുടെ പ്രതികരണം. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നവരും വസ്ത്രം ധരിക്കാത്തവരും ബലാത്സംഗപ്പെടേണ്ടവരാണെന്നും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഈ വീഡിയോ കാണുന്നുണ്ടെങ്കില്‍ ഇവരെ നിയന്ത്രിക്കണമെന്നും അവര്‍ വീഡിയോയില്‍ പറയുന്നു. അതേ സമയം കടയിലുണ്ടായിരുന്ന മറ്റു ചില സ്ത്രീകള്‍ പെണ്‍കുട്ടികളെ പിന്തുണച്ചു സംസാരിക്കുന്നതും കാണാം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article