പിഎസ്സി പരീക്ഷകള്‍ മാറ്റിവെച്ചു, ഹൈദരാബാദില്‍ 23 കാരി ആത്മഹത്യ ചെയ്തു, സംഭവത്തില്‍ തെലുങ്കാനയില്‍ വന്‍ പ്രതിഷേധം

കെ ആര്‍ അനൂപ്

ശനി, 14 ഒക്‌ടോബര്‍ 2023 (12:16 IST)
23 കാരിയായ ഉദ്യോഗാര്‍ത്ഥി ഹൈദരാബാദില്‍ ആത്മഹത്യ ചെയ്തു. ഇത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി. വെള്ളിയാഴ്ച വാറങ്കല്‍ സ്വദേശിയായ പ്രവലിക ആണ് മരിച്ചത്. സര്‍ക്കാര്‍ ജോലി ഒരു സ്വപ്നമായി കണ്ടിരുന്ന പ്രവലിക നിരവധി പരീക്ഷകള്‍ക്കായി തയ്യാറെടുത്തിരുന്നു, എന്നാല്‍ പ്രതീക്ഷിച്ചിരുന്ന പരീക്ഷകള്‍ പലതും മാറ്റിവയ്ക്കപ്പെട്ടപ്പോള്‍ അതില്‍ അസ്വസ്ഥയായ പ്രവലിക അശോക് നഗറിലെ ഹോസ്റ്റല്‍ റൂമില്‍ ജീവനൊടുക്കുകയായിരുന്നു
 
അര്‍ദ്ധരാത്രി നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.തെലങ്കാന സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ടിഎസ്പിഎസ്സി) പരീക്ഷകള്‍ക്ക് ആയിരുന്നു പ്രവലിക തയ്യാറെടുപ്പുകള്‍ നടത്തിയത്.തെലങ്കാനയിലെ ബിആര്‍എസ് സര്‍ക്കാരാണ് യോഗ കാര്‍ത്തിയുടെ മരണത്തിന് കാരണമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.  
 ഗ്രൂപ്പ് വണ്‍ പരീക്ഷകള്‍ എഴുതിയതിനുശേഷം രണ്ടുതവണ റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഗ്രൂപ്പ് 2 പരീക്ഷ മാറ്റിവയ്ക്കുകയും ചെയ്തു. പരീക്ഷകള്‍ നിരന്തരം മാറ്റിവയ്ക്കപ്പെട്ടപ്പോള്‍ അതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. സ്വകാര്യ ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചുവരുന്ന പ്രവലികയ്ക്ക് പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിലുളള വിഷമം താങ്ങാന്‍ ആയില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. യുവതിയുടെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ വൈറലായി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഹോസ്റ്റലിന് പരിസരത്ത് തടിച്ചു കൂടി.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍