വിദ്വേഷ പ്രചരണത്തിനെതിരെ ഫേസ്ബുക്കിനും ഗൂഗിളിനും കത്തയച്ച് ഇന്ത്യ മുന്നണി. പ്രതിപക്ഷനേതാക്കളുടെ പോസ്റ്റുകള്‍ അമര്‍ച്ച ചെയ്യുന്നെന്നും വര്‍ഗീതയ വളര്‍ത്തുന്നതിന് പ്രോത്സാഹനം നല്‍കുന്നെന്നും ഇതിന് മെറ്റകാരണമാകുന്നുവെന്നും കത്തില്‍ പറയുന്നു. ബിജെപി നേതാക്കള്‍ ഫേസ്ബുക്കില്‍ വര്‍ഗീയത പറയുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ജാഗ്രതവേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.