ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. 70ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ് സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ 21 കോച്ചുകളാണ് പാളം തെറ്റിയത്. രഘുനാഥ്പുരം സ്റ്റേഷന് സമീപമാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 9:30 യോടെയാണ് അപകടം നടന്നത്.