നവ വധു ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും അഡിക്റ്റായത് നിയന്ത്രിക്കണമെന്ന ഭര്‍ത്താവിന്റെ ഉപദേശത്തിന് പിന്നാലെ വിവാഹം മോചനം നേടി യുവതി. ബീഹാറിലെ ഹാജിപൂരിയിലാണ് സംഭവം. വധുവായ സബ ഖാത്തുന്റെയും ഹാജിപൂര്‍ സ്വദേശിയായ ഇലിയാസിന്റെയും വിവാഹം രണ്ടാഴ്ചമുമ്പ് ആയിരുന്നു നടന്നിരുന്നത്. പിന്നാലെ മുഴുവന്‍ സമയവും ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഭാര്യയോട് ഉപയോഗം കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. പിന്നാലെ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കത്തിലേക്ക് പോയി. പിന്നാലെ സബ വീട്ടുകാരോട് പരാതി പറയുകയായിരുന്നു.