രണ്ട് കിലോ മീൻകറി മുഴുവനും ഭർത്താവും മക്കളും കഴിച്ചുതീർത്തു; വീട്ടമ്മ ജീവനൊടുക്കി

Webdunia
ഞായര്‍, 6 ഡിസം‌ബര്‍ 2020 (12:12 IST)
പട്‌ന: താനുണ്ടാക്കിയ മീൻകറി അൽപംപോലും നൽകാതെ ഭർത്താവും മക്കളു കഴിച്ചതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. ബിഹാറിലെ ബഗൽപൂരിൽ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. സാറ ദേവി എന്ന സ്ത്രീയാണ് ആത്മഹത്യ ചെയ്തത്. നാലുമക്കൾ ഉൾപ്പടെ ആറംഗ കുടുംബത്തിന് കഴിയ്ക്കുന്നതിന് രണ്ട് കിലോ മീൻ കുന്ദൻ മണ്ഡല വാങ്ങിയിരുന്നു. ഇത് സാറ ദേവി കറി വയ്ക്കുകയും ചെയ്ത. എന്നാൽ ഉച്ച ഭക്ഷണം കഴിച്ചപ്പോൾ കുന്ദൻ മണ്ഡലും നാല് മക്കളും ചേർന്ന് മിൻകറി മുഴുവനും കഴിച്ചുതീർത്തു.
 
ഇതോടെ സാറ ദേവിവിയും ഭർത്താവും തമ്മിൽ വഴക്കുണ്ടായി. വാകേറ്റത്തിനിടെ 'ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അത് കഴിച്ചാൽ മതി' എന്ന് ഭർത്താവ് പറഞ്ഞത് സഹിയ്ക്കവയ്യാതെയാണ് സാറ ദേവി ജീവനൊടുക്കിയത് എന്നാണ് സൂചന. ഭർത്തവ് വീട്ടിൽനിന്നും പോയതിന് പിന്നാലെ സാറ ദേവി വിഷം കഴിയ്ക്കുകയായിരുന്നു. മടങ്ങിയെത്തിയ കുന്ദൻ മണ്ഡൽ ഭാര്യ അവശനിലയിൽ കിടക്കുന്നതാണ് കണ്ടത്. സാറ ദേവിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article