ആദ്യഘാട്ട പരസ്യപ്രചാരണം ഇന്ന് അവസാനിയ്ക്കും, കലാശക്കൊട്ട് പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഞായര്‍, 6 ഡിസം‌ബര്‍ 2020 (10:47 IST)
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇന്ന് ആറു മണിയോടെയാണ് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ പരസ്യ പ്രചാരണത്തിന് വിരാമമാവുക. എന്നാൽ പരസ്യ പ്രചാരണം അവസാനൊയ്ക്കുന്നതിന്റെ ഭാഗമായി കൊട്ടിക്കലാശങ്ങൾ അനുവദിയ്ക്കില്ല എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വി ഭാസ്കരൻ വ്യക്തമാക്കി. ആൾകൂട്ടവുമായി വന്ന് പ്രകടനം നടത്താൻ അനിവദിയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  
 
ഇതുവരെ ഗുരുതരമായ ചട്ടലംഘനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ചെറിയ പരാതികൾ ജില്ലാ കളക്ടർ ഇടപെട്ട അതത് സമയങ്ങളിൽ പരിഹരിയ്ക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. വോട്ടിങ് മെഷീനിൽ സ്ഥാനാർത്ഥികളെ ക്രമമനുസരിച്ച് രേഖപ്പെടുത്തുന്നത് പൂർത്തിയായിട്ടുണ്ട്. ഏഴാം തീയതി വോട്ടിങ് സാമഗ്രികളും ഉദ്യോഗസ്ഥർക്കുള്ള മാസ്ക്, ഫെയ്സ് ഷിൽഡ്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ വിതരണം ചെയ്യും. കൊവിഡ് കാലത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളും കമ്മീഷനുമായി സഹകരിച്ചു എന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രചരണങ്ങൾ നടന്നത് എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍