24 മണിക്കൂറിനിടെ 36,011 പേർക്ക് രോഗബാധ, 41,970 രോഗമുക്തർ; കൊവിഡ് ബാധിതർ 97 ലക്ഷത്തിലേയ്ക്ക്

ഞായര്‍, 6 ഡിസം‌ബര്‍ 2020 (10:07 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 36,011 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷത്തിലേയ്ക്ക് അടുക്കുകയാണ്. 96,44,222 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർധനവുണ്ട്. 41,970 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 
 
482 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,40,182 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 91ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 91,00,792 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 4,03,248 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 11,01,063 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 14,69,86,575 സംപിളുകൾ രാജ്യത്ത് ഇതുവരെ ടെസ്റ്റ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍