മോദിയുടെ വാരണാസിയിൽ ബിജെപിയ്ക്ക് തിരിച്ചടി; രണ്ട് സീറ്റിലും എസ്‌പിയ്ക്ക് ജയം

ഞായര്‍, 6 ഡിസം‌ബര്‍ 2020 (11:14 IST)
ലക്നൗ: ഉത്തർപ്രദേശ് നിയമസഭയുടെ ഉപരിസഭയിലെ 11 സീറ്റുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ വാരണാസിയിൽ ബിജെപിയ്ക്ക് തിരിച്ചടി. 11 സീറ്റുകളിൽ നാലെണ്ണത്തിൽ ബിജെപിയും, മൂന്നെണ്ണത്തിൽ സമാജ്‌വാദി പാർട്ടിയും. രണ്ട് ഒടങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചു. രണ്ട് ഇടങ്ങളിലെ ഫലം വരാനുണ്ട്. വരാണാസിഒയിലെ രണ്ട് സീറ്റുകളൂം ഇക്കുറി ബിജെപിയെ കൈവിട്ടു എന്നതാണ് ശ്രദ്ദേയമായ കാര്യം.
 
സമാജ്‌വാദി പാർട്ടിയാണ് രണ്ട് സീറ്റുകളിലും വിജയിച്ചത്. പത്ത് വർഷത്തിനിടെ ആദ്യമായാണ് ഇവിടെ ബിജെപി തോൽക്കുന്നത്. 11 സീറ്റുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ 199 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. വരാണാസിയിലേത് വലിയ തിരിച്ചടിയാണ് എന്നുതന്നെയാണ് ബിജെപിയുടെ വിലയിരുത്തൽ. അതേസമയം വലിയ മുന്നേറ്റമാണ് വാരണാസിയിൽ തങ്ങൾ ഉണ്ടാക്കിയത് എന്ന് എസ്‌പി വക്താക്കൾ പ്രതികരിച്ചു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍