സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത പദ്മാവതി എന്ന സിനിമയ്ക്ക് നേരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ സിനിമയെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ തയ്യാറാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി.
ബൻസാലിയെയും പദ്മാവതിയുടെ മുഴുവന്‍ ടീമിനെയും ബംഗാൾ ഇരുകൈയും നീട്ടിസ്വീകരിക്കും. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കാനും സംസ്ഥാനം തയ്യാറാണെന്നും മമത പറഞ്ഞു.
ചിത്രത്തിന്റെ പ്രദർശനത്തിന് പ്രത്യേക സംവിധാനം ഒരുക്കി നൽകുക എന്ന കാര്യം ബംഗാൾ അഭിമാനത്തോടെയും സന്തോഷത്തോടെയും നിർവഹിക്കുമെന്നും അവർ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ചിത്തഭ്രമമാണെന്നും ബംഗാളിൽ നിക്ഷേപം നടത്തുന്നതിനായി കമ്പനികളെ മോദി സർക്കാർ അനുവദിക്കുന്നില്ലെന്നും ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയുടെ കോൺക്ലേവിൽ സംസാരിക്കവേ മമത ആരോപിച്ചു.