അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ച് കാവിക്കൊടി നാട്ടുന്ന കാലം വിദൂരമല്ലെന്ന് മോഹന്‍ ഭഗവത്; മറ്റൊരു നിര്‍മ്മാണവും അവിടെ അനുവധിക്കില്ല

Webdunia
വെള്ളി, 24 നവം‌ബര്‍ 2017 (17:35 IST)
അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിച്ച് കാവിക്കൊടി നാട്ടുന്ന കാലം വിദൂരമല്ലെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. രാമക്ഷേത്രമല്ലാതെ മറ്റൊന്നും അവിടെ പണിയില്ലെന്നും തര്‍ക്കഭൂമിയിലുള്ള കല്ലുകള്‍ക്കൊണ്ടുതന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും മോഹന്‍ ഭഗവത് വ്യക്തമാക്കി. 
 
ഗോക്കളെ സംരക്ഷിക്കുകയും ഗോവധം നിരോധിക്കുകയും വേണം. അല്ലാത്തപക്ഷം നമ്മുടെ രാജ്യത്ത് സമാധാനപരമായി ജീവിക്കാന്‍ കഴിയില്ലെന്നും കര്‍ണാടകയില്‍ നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ സംസാരിക്കവെ ഭഗവത് കൂട്ടിച്ചേര്‍ത്തു.
 
അയോധ്യയിലെ തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് കോടതിയ്ക്ക് പുറത്തുവച്ച് മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഭഗവതിന്റെ ഈ പ്രസ്താവന. അയോധ്യയില്‍ രാമക്ഷേത്രവും ലഖ്നോവില്‍ മുസ്ലീം പള്ളിയും നിര്‍മിക്കണമെന്നായിരുന്നു ഷിയ വഖഫ് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article