തിരുവനന്തപുരം നഗരസഭയിൽ സി പി എം - ബി ജെ പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മേയർ വി.കെ.പ്രശാന്തിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍ രംഗത്ത്. മേയറെ നിശ്ചൽ പ്രശാന്ത് എന്ന് വിശേഷിപ്പിച്ച സുരേന്ദ്രൻ, അദ്ദേഹം നല്ലൊരു നടനാണെന്ന കാര്യത്തിൽ ആര്‍ക്കുമൊരു തർക്കവുമില്ലെന്നും പറഞ്ഞു. മാത്രമല്ല അദ്ദേഹത്തിന്റെ അഭിനയം അതിരുവിടരുതെന്നും സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.