ഇന്ത്യയിലെ 29 ലക്ഷം അക്കൗണ്ടുകള്‍ വാട്‌സാപ്പ് നിരോധിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 മാര്‍ച്ച് 2023 (18:03 IST)
ഇന്ത്യയിലെ 29 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ട് നിരോധിച്ചതായി വാട്‌സ്ആപ്പ്. 2023 ജനുവരി 31 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയിലെ 29 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചതായാണ് മെറ്റ പുറത്തുവിട്ട റിപ്പോര്‍ട്ട്. 2021ലെ ഐടി റൂള്‍ 4 (1) (ഉ)പ്രകാരമാണ് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചത്. 2918000 അക്കൗണ്ടുകളാണ് മൊത്തത്തില്‍ നിരോധിച്ചത്.
 
അക്കൗണ്ടുകള്‍ നിരോധിക്കാനുള്ള കാരണവും വാട്‌സാപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഉപഭോക്താക്കളുടെ പരാതി പ്രകാരമാണ് 29 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article