വിഖ്യാത ബോളിവുഡ് നടന്‍ ശശി കപൂര്‍ അന്തരിച്ചു

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (18:25 IST)
വിഖ്യാത ബോളിവുഡ് താരം ശശി കപൂര്‍ അന്തരിച്ചു. കുറച്ചുകാലമായി വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് അദ്ദേഹം ചികിത്സയിലായിരുന്നു. 79 വയസായിരുന്നു. മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.
 
1961ലാണ് ധര്‍മ്മപുത്ര എന്ന ചിത്രത്തിലൂടെ ശശി കപൂര്‍ നായകനായി സിനിമാപ്രവേശനം നടത്തിയത്. ഇരുനൂറോളം സിനിമകളില്‍ അഭിനയിച്ച ശശികപൂര്‍ 61 സിനിമകളില്‍ നായകനായിരുന്നു. 
 
അമിതാഭ് ബച്ചന്‍ നായകനായ അജൂബ എന്ന ചിത്രം ശശി കപൂര്‍ സംവിധാനം ചെയ്തു. 1988ല്‍ ഒരു റഷ്യന്‍ ചിത്രവും അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പുറത്തുവന്നു.
 
വലിയ ഹിറ്റ് ചിത്രങ്ങളായ ജുനൂന്‍, കലിയുഗ്, വിജേതാ, ഉത്സവ് തുടങ്ങിയവ ശശികപൂര്‍ നിര്‍മ്മിച്ചതാണ്. ബാലതാരമായി അഭിനയരംഗത്തെത്തിയ ശശി കപൂര്‍ സഹോദരനായ രാജ് കപൂറിനൊപ്പം ആഗ്, ആവാര തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
2011ല്‍ പത്മഭൂഷന്‍ പുരസ്കാരവും 2015ല്‍ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരവും ശശി കപൂറിനെ തേടിയെത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article