ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിച്ച മുതിർന്ന ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം 2മണിയോടെ മുംബൈയില്‍ എത്തിച്ചേക്കും.
ദുബായ് പൊലീസിന്റെ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം ഇപ്പോഴുള്ളത്. നടപടി ക്രമങ്ങള്‍ വേഗത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മൃതദേഹം ഇന്ത്യയില്‍ എത്തിക്കാന്‍ പ്രത്യേക സ്വകാര്യ ജെറ്റ് വിമാനം വിമാനത്താവളത്തിലെത്തി.
ദുബായിലെ നടപടി ക്രമങ്ങള്‍ ഉടന്‍ അവസാനിച്ചാല്‍ രണ്ടു മണിക്ക് ശേഷം ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിക്കും. അന്തേരിയിലെ ഗ്രീന്‍ ഏക്കര്‍ വസതിയിലേക്കാകും മൃതദേഹം എത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
മൃതദേഹം വിട്ടു കിട്ടുന്നത് വൈകിയാല്‍ നാളെയാകും സംസ്‌കാര ചടങ്ങുകള്‍ ചടങ്ങുകള്‍ നടക്കുക. അതേസമയം, ഇക്കാര്യത്തില്‍ വ്യക്തത നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ തയ്യാറായിട്ടില്ല.
ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹവിരുന്നില്‍ പങ്കെടുക്കാനാണ് ശ്രീദേവി റാസല്‍ ഖൈമയിലെത്തിയത്. ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ശ്രീദേവിയുടെ അന്ത്യം.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീദേവിയെ രക്ഷിക്കാന്‍ സാധിച്ചില്ല. മരണ സമയത്ത് ഭർത്താവും നിർമാതാവുമായ ബോണി കപൂർ, ഇളയ മകൾ ഖുഷി എന്നിവർ സമീപത്തുണ്ടായിരുന്നു.
1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ച ശ്രീദേവി ബാലതാരമായിട്ടാണ് സിനിമയില്‍ എത്തിയത്. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി ബോളിവുഡിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പട്ടത്.