ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളി സമുച്ചയത്തിനുള്ളില്‍ പൂജ നടത്താന്‍ ഹിന്ദു വിഭാഗത്തിനു അനുമതി. വാരാണസി ജില്ലാ കോടതിയാണ് ഹിന്ദു വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചത്. ഏഴു ദിവസത്തിനകം ഇതിനായി സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തിനു കോടതി നിര്‍ദേശം നല്‍കി.
പള്ളി സമുച്ചയത്തിനു നാലു തെഖാനകളാണ് (അറകള്‍) ഉള്ളത്. ഇതില്‍ വ്യാസ് കാ തെഖാനയില്‍ പൂജ നടത്താനാണ് ഹിന്ദു വിഭാഗത്തിനു കോടതി അനുമതി നല്‍കിയിരിക്കുന്നത്. വിഷ്ണു ശങ്കര്‍ എന്ന അഭിഭാഷകനാണ് കോടതിയില്‍ ഹിന്ദു വിഭാഗത്തിനു വേണ്ടി ഹാജരായത്.
പൂജയ്ക്കായി അനുമതി തേടി വ്യാസ് കുടുംബാംഗമാണ് കോടതിയെ സമീപിച്ചത്. പരമ്പരാഗതമായി ഇവിടെ പൂജ നടന്നുവരുന്നതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.