അയോധ്യയില്‍ വന്‍തിരക്ക്; എട്ടുവിമാനങ്ങള്‍ പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ്, കേരളത്തില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസ് ഒരാഴ്ചത്തേക്ക് നീട്ടി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 31 ജനുവരി 2024 (09:29 IST)
അയോധ്യയില്‍ വന്‍തിരക്ക്. പിന്നാലെ എട്ടുവിമാനങ്ങള്‍ പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ്. നാളെമുതല്‍ ഈ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കും. ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂര്‍, പട്ന, ദര്‍ബംഗ, മുംബൈ, ബെംഗളൂരു എന്നിവടങ്ങളില്‍ നിന്നാകും വിമാന സര്‍വീസ് നടക്കുന്നത്. ട്രിപ് അഡൈ്വസര്‍ അടക്കമുള്ള രാജ്യാന്തര സഞ്ചാര സേവന ദാതാക്കള്‍ അയോധ്യാ ദര്‍ശനത്തിന് വിവിധ പാക്കേജുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
 
അതേസമയം കേരളത്തില്‍ നിന്നും അയോദ്ധ്യയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ഇന്നലെ 7.10ന് ആരംഭിക്കാനിരുന്ന സര്‍വീസ് ആണ് മാറ്റിവച്ചിരിക്കുന്നതായി റെയില്‍വേ അറിയിച്ചത്. അയോദ്ധ്യയില്‍ ക്രമീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് സര്‍വീസ് നീട്ടി വച്ചിരിക്കുന്നത്. പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. 54 മണിക്കൂര്‍ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലര്‍ച്ചെ രണ്ടിനാണ് അയോദ്ധ്യയിലെത്തുക. ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളില്‍ പാലക്കാട് നിന്ന് അയോദ്ധ്യയിലേയ്ക്ക് സര്‍വീസ് ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍