ഗ്യാൻവാപി പള്ളി പരിസരത്ത് ശാസ്ത്രീയ സർവേയ്ക്ക് കോടതിയുടെ അനുമതി

Webdunia
വെള്ളി, 21 ജൂലൈ 2023 (19:38 IST)
ഗ്യാൻവാപി പള്ളി പരിസരം മുഴുവൻ ശാത്രീയമായ സർവേ നടത്തൻ വാരണാസി ജില്ലാ കോടതിയുടെ അനുമതി.ജലധാരയിലെ നിർമിതി ശിവലിംഗമാണെന്ന് ഹിന്ദു പക്ഷം അവകാശപ്പെടുന്ന സ്ഥലം ഒഴികെയുള്ള ഇടത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോടാണ് സർവേ നടത്താൻ കോടതി. ജലധാര നിൽക്കുന്ന പ്രദേശം അടച്ച് മുദ്രവച്ചിരിക്കുകയാണ്.
 
ഹിന്ദുപക്ഷത്തുള്ള നാലു സ്ത്രീകളുടെ ഹർജിയാണ് കോടതി പരിഗണിച്ചത്. ഇവിടെ യഥാർഥത്തിൽ ക്ഷേത്രമാണോ അതോ പള്ളിയാണോ ആദ്യം നിർമിച്ചത് എന്ന് കണ്ടെത്താൻ സർവേ നടത്തണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. സർവേ നടത്തി ഓഗസ്റ്റ് നാലിന് റിപ്പോർട്ട് സമർപ്പിക്കാനാണ് ആർക്കിയോളജിക്കൽ സർവേയ്ക്ക് കോടതി നിർദേശം നൽകിയത്. മസ്ജിദിൽ ഏതെങ്കിലും രീതിയിലുള്ള കേടുപാടുകൾ ഉണ്ടാക്കാൻ പാടില്ലെന്നും ഈ സമയത്ത് പ്രാർഥനകൾ മുടങ്ങാൻ പാടില്ലെന്നും കോടതി നിർദേശത്തിൽ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article