ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ അന്താരാഷ്ട്ര ആത്മീയ തലസ്ഥാനമാക്കും: അരവിന്ദ് കെജ്‌രിവാൾ

Webdunia
തിങ്കള്‍, 7 ഫെബ്രുവരി 2022 (20:38 IST)
തിരെഞ്ഞെടുപ്പിൽ വിജയിച്ചാൽ ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ അന്താരാഷ്ട്ര ആത്മീയ തലസ്ഥാനമാക്കി മാറ്റുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാൾ. ഇത് വിനോദ സഞ്ചാരത്തെ വിപുലമായി മെച്ചപ്പെടുത്തുമെന്നും ആയിരകണക്കിന് യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുമെന്നും ഹരിദ്വാറില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കെജ്‌രിവാൾ പറഞ്ഞു.
 
സംസ്ഥാനത്ത് ആദ്യമായി സത്യസന്ധമായ സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നും അതിലൂടെ അഴിമതി ഇല്ലാതാക്കാന്‍ കഴിയുമെന്നും കെജ്‌രിവാൾ പറഞ്ഞു. എഎ‌പി ഉത്താരാഖണ്ഡിൽ അധികാരത്തിലെത്തിയാൽ അയോധ്യ, അജ്മീര്‍ ഷെരീഫ്, കര്‍താര്‍പൂര്‍ സാഹിബ് എന്നിവിടങ്ങളിലേക്ക് സൗജന്യ തീര്‍ഥാടന യാത്രകള്‍ ഏര്‍പ്പെടുത്തും.ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് അയോധ്യ ദര്‍ശനനവും മുസ്ലീങ്ങള്‍ക്ക് അജ്മീര്‍ ഷെരീഫ് ദര്‍ശനവും സുഗമമാക്കും.കെജ്‌രിവാൾ പറഞ്ഞു.
 
യുവാക്കള്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജോലികളില്‍ 80 ശതമാനം സംവരണം ഏര്‍പ്പെടുത്തും. 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും ആവശ്യങ്ങള്‍ക്കായി പ്രതിമാസം 1000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം വാഗ്‌ദാനം നൽകി. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ്. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article