ഡ‌‌ൽഹി അതിർത്തി പങ്കിടുന്ന ജില്ലകളിൽ മാസ്‌ക് നിർബന്ധമാക്കി യുപി സർക്കാർ

Webdunia
തിങ്കള്‍, 18 ഏപ്രില്‍ 2022 (22:19 IST)
ന്യൂഡൽ‌ഹിയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ ജനങ്ങൾ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിലും പൊതുവിടങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.
 
വിഷയവുമായി ബന്ധപ്പെട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് മാർ‌ഗനിർദേശങ്ങൾ പുതുക്കിയത്. ന്യൂഡല്‍ഹിക്ക് സമീപമുള്ള ഗൗതം ബുദ്ധ നഗര്‍, ഗാസിയാബാദ്, ഹാപുര്‍, മീററ്റ്, ബുലന്ദ്‌ഷെഹര്‍, ബാഘ്പത് തുടങ്ങിയിടങ്ങളിലാണ് പൊതുവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article