പാകിസ്‌താനി ഗാനം കേട്ടു, യുപിയിൽ 2 മുസ്ലീം കുട്ടികൾ കസ്റ്റഡിയിൽ

ശനി, 16 ഏപ്രില്‍ 2022 (21:12 IST)
പാകിസ്‌താനി ഗാനം കേട്ടതിന് മുസ്ലീം കുട്ടികൾക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. മൊബൈലിൽ പാട്ട് കേട്ടതിനെ തുടർന്നാണ് പ്രായപൂർത്തിയാവാത്ത 2 കുട്ടികൾക്കെതിരെ കേസെടുത്തത്. ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തെ ത​ട​സ​പ്പെ​ടു​ത്ത​ൽ, മ​നഃ​പൂ​ർ​വം അ​പ​മാ​നി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്.
 
പാ​ക് ബാ​ല​താ​രം ആ​യ​ത് ആ​രി​ഫി​ന്‍റെ “പാകിസ്താൻ സി​ന്ദാ​ബാ​ദ്’ എ​ന്ന ഗാ​നം കേട്ടതിനെ തുടർന്നാണ് കേസ്. പ്രദേശവാസിയായ ആശിഷ് നൽകിയ പരാതിയിലാണ് കൗമാരക്കാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ 40 സെ​ക്ക​ൻ​ഡി​ൽ താ​ഴെ​യു​ള്ള പാ​ട്ട് അ​ബ​ദ്ധ​വ​ശാ​ലാ​ണ് ഇ​രു​വ​രും കേ​ട്ട​തെ​ന്നും അ​തി​നു​ശേ​ഷം ക്ഷ​മാ​പ​ണം ന​ട​ത്തി​യി​രു​ന്നെ​ന്നും ബന്ധുവായ സദ്ദാം ഹുസൈൻ പറഞ്ഞു.
 
ഏപ്രിൽ 13ന് 5 മണിയോടെ 2 കുട്ടികളെ പോലീസ് പിടികൂടിയതായും രാത്രി മുഴുവൻ സ്റ്റേഷനിൽ തടഞ്ഞുവെച്ചതായും കുടുംബം ആരോപിച്ചു. പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബറേലി അഡീഷണൽ സൂപ്രണ്ട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍