വീണ്ടും പോലീസ് യൂണിഫോമില്‍ ബിനു പപ്പു, കേസ് അന്വേഷിക്കാന്‍ സൈജു കുറുപ്പും സുധി കോപ്പയും,അന്താക്ഷരി റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 12 ഏപ്രില്‍ 2022 (10:06 IST)
സൈജു കുറുപ്പിന്റെ 'അന്താക്ഷരി' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 22 മുതല്‍ സോണി ലിവ്വില്‍ പ്രദര്‍ശനം ആരംഭിക്കും. അടുത്തിടെ പുറത്തുവന്ന ട്രെയിലര്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതാണ്.
പ്രിയങ്ക നായരും സുധി കോപ്പയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ബിനു പപ്പുവും പോലീസ് യൂണിഫോമില്‍ എത്തുന്നുണ്ട്.ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിയാണ്. ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ബിനു പപ്പു ജയചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
 
സിനിമയില്‍ സൈജു കുറുപ്പിന്റെ ഭാര്യയായാണ് പ്രിയങ്ക എത്തുന്നത്.വിജയ് ബാബുവും ചിത്രത്തിലുണ്ട്.സൈജു ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിലെത്തുന്നത്. മുത്തുഗൗയ്ക്ക് ശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുജിത് വാസുദേവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍