വരുന്നത് ത്രില്ലര്‍, സൈജു കുറുപ്പിന്റെ 'അന്താക്ഷരി'യില്‍ സുധി കോപ്പയും, ക്യാരക്ടര്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 11 ഏപ്രില്‍ 2022 (09:54 IST)
സൈജു കുറുപ്പിന്റെ 'അന്താക്ഷരി' ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.പ്രിയങ്ക നായരും സുധി കോപ്പയും മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിയാണ്. ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ശ്രീനിവാസ് എന്ന കഥാപാത്രത്തെയാണ് സുധി കോപ്പ അവതരിപ്പിക്കുന്നത്. 
സിനിമയില്‍ സൈജു കുറുപ്പിന്റെ ഭാര്യയായാണ് പ്രിയങ്ക എത്തുന്നത്.വിജയ് ബാബുവും ചിത്രത്തിലുണ്ട്.സൈജു ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിലെത്തുന്നത്. മുത്തുഗൗയ്ക്ക് ശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നിലവില്‍ വിതുരയിലാണ് ചിത്രീകരണം നടക്കുന്നത്.ബിനു പപ്പു, സുജിത് വാസുദേവ് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Sudhy Kopa (@sudhy_kopa)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍