വെള്ളിയാഴ്‌ച പുലർച്ചെ രണ്ടിനാണ് സംഭവം. കിഴക്കുമുറി മണി(56),ഭാര്യ സുശീല(52),മകൻ ഇന്ദ്രജിത്ത്(24),മകൾ രേഷ്‌മ(22) എന്നിവർക്കാണ് വെട്ടേറ്റത്. മണിയേയും സുശീലയേയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഇന്ദ്രജിത്തിനെയും രേഷ്‌മയേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
മാരക ആയുധങ്ങളുമായി ബൈക്കിലെത്തിയ പ്രതി വീട്ടുകാരെ വിളിച്ചുണർത്തി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. നിലവിളി കേട്ട് അയൽവാസികളെത്തിയതൊടെ ഇയാൾ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പെട്രോൾ,വെട്ടുകത്തി,തോട്ട എന്നിവ പോലീസ് കണ്ടെടുത്തു.