Union Budget 2023 Live Updates: ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ ദിശയിലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു. ലോകം ഇന്ത്യന്‍ സമ്പദ്ഘടനയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നെന്നും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി പറഞ്ഞു. രണ്ടാം മോദി സര്‍ക്കാര്‍ അവസാന സമ്പൂര്‍ണ ബജറ്റാണ് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്.
വളര്‍ച്ചാനിരക്ക് ഏഴ് ശതമാനത്തിലെത്തുമെന്ന് ധനകാര്യമന്ത്രി പറഞ്ഞു. അടുത്ത 100 വര്‍ഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റ് ആകും ബജറ്റ്. ഇതുവരെ 11.7 കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചു. പി.എം. ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി ഒരു വര്‍,ം കൂടി തുടരും. ഒന്‍പത് വര്‍ഷത്തിനിടെ ആളോഹരി വരുമാനം ഇരട്ടിയായി. 157 നഴ്‌സിങ് കോളേജുകള്‍ സ്ഥാപിക്കും. കാര്‍,ിക വായ്ക 20 ലക്ഷം കോടിയായി ഉയര്‍ത്തും. ഭക്ഷ്യസുരക്ഷയ്ക്ക് 2 ലക്ഷം കോടി രൂപ നീക്കിവച്ചതായും ബജറ്റില്‍ പ്രഖ്യാപിച്ചു.