Union Budget 2023 Live Updates: 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്. ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനു മുന്നോടിയായി നിര്‍മല സീതാരാമന്‍ ധനകാര്യ മന്ത്രാലയത്തില്‍ എത്തി. അവിടെ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് തിരിക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷമാണ് പാര്‍ലമെന്റിലേക്ക് എത്തുക. രാവിലെ 11 മുതലാണ് ലോക്‌സഭയില്‍ ബജറ്റ് അവതരണം.