രാജ്യത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു

ശ്രീനു എസ്

ചൊവ്വ, 30 മാര്‍ച്ച് 2021 (08:50 IST)
രാജ്യത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 22പൈസയും ഡീസലിന് 24 പൈസയുമാണ് കുറഞ്ഞത്. നേരത്തേ മാര്‍ച്ച് 24മുതല്‍ തുടര്‍ച്ചയായ രണ്ടുദിവസം ഇന്ധനവില കുറഞ്ഞിരുന്നു. മാര്‍ച്ച് 26ന് ശേഷം ഇന്നാണ് വിലയില്‍ വ്യത്യാസം വന്നത്. 
 
കൊച്ചിയില്‍ പെട്രോളിന് 90.83 രൂപയാണ്. അതേസമയം ഡീസലിന് 85.35 രൂപയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍