രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു; ഒരു വര്‍ഷത്തിനിടെ ഇത് ആദ്യം

ശ്രീനു എസ്

ബുധന്‍, 24 മാര്‍ച്ച് 2021 (13:22 IST)
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. പെട്രോളിനും ഡീസലിനും 18പൈസ വീതമാണ് കുറഞ്ഞത്. ഒരു വര്‍ഷത്തിനിടെ ഇതാദ്യമായാണ് പെട്രോളിനും ഡീസലിനും വില കുറയുന്നത്. 2020 മാര്‍ച്ച് 16നാണ് അവസാനമായി പ്രെട്രോളിന് വില കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറഞ്ഞതാണ് ഇന്ധനവില കുറയാണ്‍ കാരണം. 
 
അതേസമയം ഈ വര്‍ഷം രണ്ടുമാസത്തില്‍ പെട്രോളിന് 4.87 രൂപയും ഡീസലിന് 4.99 രൂപയുമാണ് വര്‍ധിച്ചത്. ദിവസവും രാവിലെ ആറുമണിക്കാണ് എണ്ണവില പുതുക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍