വില നിർണയത്തിന്റെ അധികാരം എണ്ണ കമ്പനികൾക്കാണെങ്കിലും സർക്കാരിൽ നിന്നുമുള്ള പരോക്ഷമായ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിലവർധനവ് മരവിപ്പിച്ച് നിർത്തിയിട്ടുള്ളത്. കഴിഞ്ഞ ആഴ്‌ചകളിൽ ക്രൂഡ്ഓയിൽ വില ഉയർന്നെങ്കിലും രാജ്യത്തെ റീട്ടെയിൽ വിലയിൽ മാറ്റമില്ല. നിലവിലെ വിലയിൽ പെട്രോളിന് 2 രൂപ നഷ്ടമെന്നാണ് കമ്പനികൾ പറയുന്നത്,ഡീസലിന് 4 രൂപ നഷ്ടമാണെന്നും കമ്പനികൾ പറയുന്നു.