ജിഎസ്ടിയുടെ പരിധിയില്‍ ഇന്ധനവില കുറയുമെന്ന് എസ്ബിഐ സാമ്പത്തിക ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പെട്രോളിന് 75ഉം ഡീസലിന് 68ഉം രൂപ നല്‍കിയാല്‍ മതിയാകും. എന്നാല്‍ ഇത് നടപ്പാക്കിയാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ജിഡിപിയുടെ 0.4 ശതമാനം വരും.