'പണമിടപാടുകള്‍ക്ക് ഇനി കാത്ത് നില്‍പ്പില്ല': രാജ്യത്ത് ഇ-റുപി ഇന്ന് നിലവില്‍ വരും

ശ്രീനു എസ്
തിങ്കള്‍, 2 ഓഗസ്റ്റ് 2021 (10:14 IST)
രാജ്യത്ത് ഇ-റുപി ഇന്ന് നിലവില്‍ വരും. ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഈ സംവിധാനം കൊണ്ടുവരുന്നത്. ക്യൂ ആര്‍ കോഡ് സംവിധാനത്തിലൂടെയോ എസ്എംഎസ് ഇ വൗച്ചര്‍ വഴിയോ ഉള്ള പണമിടപാടാണിത്. ഇതിലൂടെ സമ്പര്‍ക്കരഹിതമായും വേഗത്തിലും ജനങ്ങള്‍ക്ക് പണമിടപാട് നടത്താം. 
 
സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ യുപി ഐ പ്ലാറ്റ്‌ഫോമില്‍ ഇത് വികസിപ്പിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article