വിസ്മയ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഗവണ്‍മെന്റ് കൊല്ലത്തെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ജി. മോഹന്‍രാജിനെ നിയമിച്ചു. ഉത്ര കേസ്, അഭിമന്യു കേസ്, കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസ് ഇവയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് മോഹന്‍രാജ്. ജി മോഹന്‍രാജിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് നേരത്തേ വിസ്മയയുടെ കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനായി കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടിരുന്നു. ഭര്‍ത്താവും പ്രതിയുമായ കിരണിനെ കൂടാതെ കിരണിന്റെ മാതാവും വിസ്മയയെ മര്‍ദ്ദിച്ചിരുന്നതായി വിസ്മയയുടെ കുടുംബം പറയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വിസ്മയയും കിരണും തമ്മിലുള്ള വിവാഹം നടക്കുന്നത്. കഴിഞ്ഞ ജൂണ്‍ 21നായിരുന്നു വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.