തമിഴ്‌നാട്ടിൽ 827 പേർക്ക് കൂടി കൊവിഡ്, രോഗബാധിതരുടെ എണ്ണം 20,000ത്തിനടുത്ത്

Webdunia
വ്യാഴം, 28 മെയ് 2020 (20:19 IST)
തമിഴ്‌നാട്ടിൽ ഇന്ന് 827പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസം കൂടിയാണിത്. കഴിഞ്ഞ ദിവസം 817 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 6 പേര്‍ മരണമടയുകയും ചെയ്തിരുന്നു.12 പേരാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
 
ഇന്ന് ചെന്നൈയിൽ മാത്രം 559 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 19,372 ആയി.മഹാരാഷ്ട്രയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് എത്തിയ 936 പേരെ ഇതിനോടകം കോവിഡ് പരിശോധനക്ക് വിധേയമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article