അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു,ലോകത്തിന് മുൻപിൽ ന്യൂസിലൻഡ് പ്രതിരോധ വിജയം

Webdunia
വ്യാഴം, 28 മെയ് 2020 (19:36 IST)
കൊവിഡ് മഹാമാരി രോഗമാകെ വ്യാപിക്കുമ്പോൾ പ്രതിരോധത്തിന്റെ പുതിയ മാതൃക തീർത്ത് ന്യൂസിലൻഡ്. പുതിയ കൊവിഡ് കേസുകളൊന്നും തുടർച്ചയായി അഞ്ച് ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യാതിരുന്നതോടെ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ന്യൂസിലൻഡിൽ ഡിസ്‌ചാർജായി.
 
മിഡില്‍മോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അവസാനത്തെ കോവിഡ് രോഗി ബുധനാഴ്ച്ചയാണ് ആശുപത്രി വിട്ടത്. ഇതോടെ ന്യൂസിലൻഡിൽ രോഗമുക്തി നേടിയവരുടെ എണ്ണം 1462 ആയതായി ആരോഗ്യമന്ത്രാലയംവെളിപ്പെടുത്തി.അമ്പത് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ചെറുരാജ്യമായ ന്യൂസിലന്റില്‍ ഇന്നുവരെ 21 പേര്‍ക്കാണ് കോവിഡില്‍ ജീവന്‍ നഷ്ടമായത്.മാർച്ച് മുതൽ കൊവിഡിനെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനമാണ് ന്യൂസിലൻഡ് നടത്തിയത്, കുറഞ്ഞ ജനസംഖ്യ കൊവിഡിന്റെ പടർച്ചയേയും രണ്ടാം വരവിനേയും തടയുന്നതിൽ ന്യൂസിലൻഡിന് അനുകൂലമായി.

അനുബന്ധ വാര്‍ത്തകള്‍

Next Article