കോൺഗ്രസ് കടന്നുപോകുന്നത് പരിതാപകരമായ അവസ്ഥയിലൂടെ, പാർട്ടിയെ മാറാൻ സമ്മതിക്കാത്തത് മൂന്ന് ഗാന്ധിമാർ

Webdunia
വെള്ളി, 1 ഒക്‌ടോബര്‍ 2021 (20:09 IST)
കോൺഗ്രസിലെ പ്രശ്‌നങ്ങളിൽ നേതൃത്വത്തെ കടന്നാക്രമിച്ച് മുൻ കോൺഗ്രസ് നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ നട്‌വർ സിങ്. നിലവിലെ സാഹചര്യം കോൺഗ്രസിന് ഒട്ടും അനുകൂലമല്ലെന്നും മൂന്ന് വ്യക്തികളാണ് ഇതിന് ഉത്തരവാദികളെന്നും വാർത്താഏജൻസിയായ എഎൻഐയോട് നട്‌വർ സിങ് പറഞ്ഞു.
 
സോണിയ ഗാന്ധിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നായിരുന്നു 25 വർഷത്തെ കോൺഗ്രസ് രാഷ്ട്രീയപ്രവർത്തനത്തിന് നട്‌വർ സിങ് കോൺഗ്രസ് വിട്ടത്. നട്ട്‌വർ സിങിന്റെ ഭാര്യാസഹോദരൻ കൂടിയായ അമരീന്ദർ സിങിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും നീക്കിയതിലും നട്‌വർ സിങ് അസംതൃപ്‌തി പ്രകടിപ്പിച്ചു. ആത്മാഭിമാനമുള്ള ഏത് വ്യക്തിയും അത്തരം സാഹചര്യത്തിൽ രാജിവെയ്ക്കുമെന്നും നട്‌വർ സിങ് പറഞ്ഞു.
 
ഒരു കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടികളിൽ ഒന്നായിരുന്നു കോൺഗ്രസ് എന്നും എന്നാൽ നിലവിലെ സാഹചര്യങ്ങൾ തീർത്തും വ്യത്യസ്തമാണെന്നുമായിരുന്നു അമരീന്ദർ പാർട്ടി വിടുമോ എന്ന ചോദ്യത്തിനുള്ള നട്‌വർ സിങിന്റെ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

Next Article