കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ല. ഇപ്പോൾ പാർട്ടിക്ക് തിരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഇല്ലാത്തതിനാൽ കോൺഗ്രസ് നാഥനില്ലാകളരിയായി മാറിയെന്നും കപിൽ സിബൽ പറഞ്ഞു. പഞ്ചാബിലെ പ്രതിസന്ധിക്കിടെയാണ് കപിൽ സ്‌ബലിന്റെ വിമർശനം.
പാർട്ടി നേതൃത്വവുമായി അടുപ്പമുള്ളവർ പാർട്ടി വിട്ട് പോകുന്നു. ശത്രുക്കളായി കണ്ടവർ ഇപ്പോഴും പാർട്ടിയിൽ തുടരുന്നു. സംസ്ഥാന അധ്യക്ഷന്മാരെ ഹൈക്കമാൻഡ് തീരുമാനിക്കുന്ന രീതി ശരിയല്ല. പാർട്ടിക്കകത്ത് സംഘടനാ തിരെഞ്ഞെടുപ്പ് വേണം. ഇതാവശ്യപ്പെട്ട് ഇതുവരെയും നടത്തിയിട്ടില്ല. പാർട്ടിക്ക് ഇപ്പോൾ അധ്യക്ഷനില്ലാത്ത അവസ്ഥയാണ്. സിബൽ പറഞ്ഞു.