പ്രേതങ്ങളെ വെല്ലുവിളിച്ചു മുന്‍മന്ത്രി; സെമിത്തേരിയില്‍ വര്‍ഷത്തില്‍ ഒരു രാത്രി ഉറങ്ങുന്നത് ആചാരമാക്കി

Webdunia
വെള്ളി, 8 ഡിസം‌ബര്‍ 2017 (12:18 IST)
സെമിത്തേരിയില്‍ വര്‍ഷത്തില്‍ ഒരു രാത്രി ഉറങ്ങുന്നത് ആചാരമാക്കി ഒരു കര്‍ണാടകാ മുന്‍മന്ത്രി സതീഷ് ജാര്‍ക്കിഹോളി. അന്ധവിശ്വാസത്തില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും നാട്ടുകാരെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ അദ്ദേഹത്തോടൊപ്പം കുറെ പേര്‍ പങ്കെടുത്തു.
 
ബെലെഗാവിയിലെ സദാശിവ് നഗര്‍ സെമിത്തേരിയിലെ കുഴിയില്‍ കിടന്നാണ് രാത്രി ചെലവഴിച്ചത്. ഏതാനും വര്‍ഷമായി വര്‍ഷത്തില്‍ ഒരിക്കല്‍ വീതം  ഒരു രാത്രി ശവക്കോട്ടയില്‍ ശവക്കുഴിയില്‍ ഇദ്ദേഹം കിടന്നുറങ്ങാറുണ്ട്. ജീവനുള്ളത്ര കാലം എല്ലാ വര്‍ഷവും ഡിസംബര്‍ 6 ന് രാത്രിയില്‍ ശ്മശാനത്തില്‍ രാത്രി ചെലവഴിക്കുമെന്ന് ഇദ്ദേഹം നേരത്തേ പ്രതിജ്ഞ എടുത്തതാണ്. ജനങ്ങളുടെ അന്ധവിശ്വാസത്തെയും പ്രേതങ്ങളിലുള്ള വിശ്വാസത്തെയും മറികടക്കാനാണ് ഇത്തരമൊരു തീരുമാനം. ഇത് പിന്നീട് ഒരു ചടങ്ങായി മാറുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article