കമൽഹാസനെ കാത്തിരിക്കുന്നത് ശിവജി ഗണേശന്റെ അവസ്ഥ, രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി

Webdunia
ബുധന്‍, 13 നവം‌ബര്‍ 2019 (08:38 IST)
ചെന്നൈ: നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. കമൽ ഹാസന്റെ രാഷ്ട്രീയ പ്രവർത്തനം വെറും പ്രഹസനമാണെന്നും രാഷ്ട്രീയം ഉടൻ അവസാനിപിക്കും എന്നും പളനിസാമി പറഞ്ഞു.  
 
പ്രായമായതോടെ സിനിമയിൽ അവസരങ്ങൾ ലഭിക്കാതെ വന്നപ്പോഴാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വന്നത്. ഇത്രനാൾ അദ്ദേഹം എവിടെയായിരുന്നു ? സിനിമയിൽ അഭിനയിക്കുകയും പണം വാരിക്കൂട്ടുകയുമല്ലാതെ ,എന്താണ് കമൽ ഹാസൻ ചെയ്തിട്ടുള്ളത് ?  രാഷ്ട്രീയത്തിൽ ഒന്നും ആകാതെ പോയ ആളാണ് ശിവജി ഗണേഷൻ. ആ വിധി തന്നെയാണ് കമൽ ഹാസനെയും കാത്തിരിക്കുന്നത്.
 
പ്രവർത്തകൻ തീയറ്ററിൽ പോയി സിനിമ കാണുന്നതിന് വേണ്ടിയായിരിക്കും കമൽ ഹാസൻ പാർട്ടി ആരംഭിച്ചത് എന്നും പളനിസാമി പരിഹസിച്ചു. വലിയ നേതാവായിട്ടും കമൽ ഹാസന്റെ മക്കൾ നീതി മയ്യം കഴിഞ്ഞ ഉപ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല എന്നും എടപ്പാടി പളനിസാമി വിമർശനം ഉന്നയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article