സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാവുന്ന സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം ഗോവയ്ക്ക്, കേരളം രണ്ടാമത് - ഏറ്റവും പുറകില്‍ യോഗിയുടെ യുപി

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (12:22 IST)
രാജ്യത്തെ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന് രണ്ടാം സ്ഥാനം. പട്ടികയില്‍ ഗോവയ്ക്കാണ് ഒന്നാം സ്ഥാനം. കേരളത്തിന് പുറമെ മിസോറാം, സിക്കിം,  മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലെത്തുകയും ചെയ്തു. 
 
അതേസമയം, ബിഹാറാണ് പട്ടികയില്‍ ഏറ്റവും ഒടുവിലെത്തിയത്. ജാര്‍ഖണ്ഡും ഉത്തര്‍ പ്രദേശും ഡല്‍ഹിയുമാണ് ബിഹാറിന് മുമ്പുള്ളത്. പ്ലാന്‍ ഇന്ത്യ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പാണ് പുറത്ത് വിട്ടത്. ജിവിഐ ഇന്‍ഡക്‌സിനെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ദേശീയ ശരാശരി 0.5314 ആയിരിക്കെ ഗോവയുടെ ഇന്‍ഡെക്‌സ് 0.656ഉം കേരളത്തിന്റെ ജിവിഐ 0.634 ആണ്.
 
നിരവധി ജീവിതഘടകങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ജിവിഐ തയ്യാറാക്കിയത്. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്രം,സുരക്ഷ എന്നിവയാണ് ഇതില്‍ മുന്‍നിര്‍ത്തിയത്. സ്ത്രീകളുടെ ആരോഗ്യം കേരളത്തെ മുന്നിലെത്തിച്ചപ്പോള്‍, സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഗോവയും ഒന്നാമതെത്തി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article