സിനിമ മേഖലയില്‍ കഞ്ചാവ് സുലഭം; മുന്ന് പേര്‍ അറസ്റ്റില്‍

വ്യാഴം, 2 നവം‌ബര്‍ 2017 (08:26 IST)
സിനിമാ മേഖലയില്‍ കഞ്ചാവ് സുലഭമാണെന്ന് പലരു പറയാറുണ്ട്. അത്തരം സംസാരങ്ങളെ ശരിയാണെന്ന് സമര്‍ത്തിക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം സിനിമ ലൊക്കേഷനിൽ നിന്ന് കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിലായത്. സിനിമ, സീരിയൽ ചിത്രീകരണ സ്ഥലങ്ങളിൽ വിതരണം ചെയ്യാനെത്തിച്ച ഏഴു കിലോഗ്രാം കഞ്ചാവുമായാണ് മൂന്നു പേർ അറസ്റ്റിലായത്. 
 
വയനാട് കൽപറ്റ മെസ് ഹൗസ് റോഡ് മാട്ടിൽ നൗഷീർ (26), കൽപറ്റ കമ്പളക്കാട് മമ്മുക്കൽ ഇജാസ് (29), ആലപ്പുഴ ചേർത്തല അരീപ്പറമ്പ് രായമരയ്ക്കാർ വീട്ടിൽ അനസ് (25) എന്നിവരെയാണു ഷാഡോ പോലീസ് പിടികൂടിയത്. ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിൽ പെട്ടവരെയാണ് പിടികൂടിയത്. 
 
മൂന്നു മാസത്തിനിടയിൽ ഇത്തരത്തില്‍ ഏഴു പ്രാവശ്യം ഹാഷിഷും കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കള്‍ കൊച്ചിയിൽ എത്തിച്ചതായി പ്രതികൾ പറഞ്ഞു. കൊച്ചി നഗരത്തിലും പരിസരത്തും ചിത്രീകരണം നടക്കുന്ന സിനിമ-സീരിയൽ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗം നടക്കുന്നതായി കമ്മീഷണന്‍ എംപി ദിനേശന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍