പീഡനക്കേസ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ഇല്ല: സുപ്രീംകോടതി

ശ്രീനു എസ്
ചൊവ്വ, 23 മാര്‍ച്ച് 2021 (08:57 IST)
പീഡനക്കേസ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ഇല്ലെന്ന് സുപ്രീംകോടതി. മധ്യപ്രദേശിലെ അനിപ് ദിവാകര്‍ എന്നയാളുടെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്. നേരത്തേ ഇയാളുടെ ജാമ്യാപേക്ഷ മധ്യപ്രദേശ് ഹൈക്കോടതിയും തള്ളിയിരുന്നു. 
 
ചീഫ് ജസ്റ്റിസ് എഎസ് ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം നിരീക്ഷിച്ചത്. സുഹൃത്തായ സ്ത്രീയെയാണ് പ്രതി പീഡിപ്പിച്ചത്. സ്ത്രീ പരാതിപ്പെട്ടതോടെയാണ് ഇയാള്‍ ജാമ്യത്തിനായി കോടതിയില്‍ എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article