വാട്‌സാപ്പിനും ഫേസ്ബുക്കിനും സുപ്രീംകോടതിയുടെ നോട്ടീസ്

ശ്രീനു എസ്

തിങ്കള്‍, 15 ഫെബ്രുവരി 2021 (15:53 IST)
വാട്‌സാപ്പിനും ഫേസ്ബുക്കിനും സുപ്രീംകോടതിയുടെ നോട്ടീസ്. വാട്‌സാപ്പിന്റെ പുതിയ പ്രൈവസി നയത്തില്‍ വന്ന മാറ്റത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നടപടി. ജനങ്ങളുടെ സ്വകാര്യതയ്ക്ക് നിങ്ങളുടെ പണത്തെക്കാളും പ്രാധാന്യമുണ്ടെന്ന് കോടതി പറഞ്ഞു.
 
വ്യക്തി വിവരങ്ങള്‍ ചോര്‍ത്തില്ലെന്നും ബിസിനസ് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഫേസ്ബുക്കുമായി പങ്കുവയ്ക്കുന്നതെന്ന് വാട്‌സാപ്പ് കമ്പനി നേരത്തേ പ്രതിഷേധങ്ങളെ തുടര്‍ന്ന് വ്യക്തമാക്കിയിരുന്നു. വ്യക്തികള്‍ തമ്മില്‍ സംസാരിക്കുന്നത് വാട്‌സാപ്പ് ഒരിടത്തും ശേഖരിക്കുന്നില്ലെന്നും കമ്പനി പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍