ഇലക്ട്രിക് ഓട്ടോറിക്ഷകൾ വലിയ വിജയമായി മാറിയതോടെ കുറഞ്ഞ ചിലവിൽ സ്വന്തമാക്കാവുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിലെത്തിയ്ക്കാൻ കേരളത്തിന്റെ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്. കെഎഎൽ നിർമ്മിച്ച നീംജി ഇലക്ട്രിക് ഓട്ടോറിക്ഷൾ ഇന്ത്യയിലും നേപ്പളിലും ഉൾപ്പടെ വലിയ വിജയമായി മാറിയതോടെയാണ് പുതിയ പദ്ധതിയുമായി കമ്പനി മുന്നോട്ടുപോകുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോര്‍ഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ചേർന്നാണ് കെഎഎൽ ഇലക്രിക് സ്കൂട്ടറുകൾ നിർമ്മിയ്ക്കുക. 46,000രൂപ മുതല്‍ 58,000 രൂപ വരെ വില വരുന്ന മൂന്ന് മോഡൽ സ്കൂട്ടറുകളായിരിയ്ക്കും ആദ്യഘട്ടത്തിൽ കമ്പനി പുറത്തിറക്കുക. ഒരു കിലോമീറ്റർ സഞ്ചരിയ്ക്കുന്നതിന് വെറും 50 പൈസ മാത്രമായിരിയ്ക്കും ഈ സ്കൂട്ടറുകൾക്ക് വരുന്ന ചിലവ്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നിരവധിപേർക്ക് തൊഴിലും ലഭിയ്ക്കും.