ഹണിട്രാപ്പിലൂടെ കവര്‍ച്ച നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 23 മാര്‍ച്ച് 2021 (08:31 IST)
ചെങ്ങന്നൂര്‍: ഹണിട്രാപ്പിലൂടെ യുവാവിനെ ബിയര്‍ നല്‍കി മയക്കി കിടത്തി സ്വര്‍ണ്ണാഭരണം കവര്‍ന്ന സംഭവത്തില്‍ ദമ്പതികളെ പോലീസ് അറസ്‌റ് ചെയ്തു. പത്തനംതിട്ട കൂരമ്പാല മാവിള തെക്കേതില്‍ രതീഷ് എസ്.നായര്‍ (36), ഭാര്യ മുളക്കുഴ കാരയ്ക്കാട് തടത്തില്‍ മേളത്തില്‍ രാഖി (31) എന്നിവരാണ് പിടിയിലായത്.
 
ഇവരുടെ പേരില്‍ ഹണി ട്രാപ്പിലൂടെ പണം തട്ടിയെടുത്തതിന് ഓച്ചിറ, പാലാരിവട്ടം എന്നിവിടങ്ങളിലും കേസുകളുണ്ട്. ഇവരെ പഴനിയില്‍ നിന്നാണ് പോലീസ് അറസ്‌റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച ചെങ്ങന്നൂരിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയാണ് തുറവൂര്‍ കുത്തിയതോട് സ്വദേശിയുടെ അഞ്ചര പവന്‍ വരുന്ന സ്വര്‍ണ്ണവും മൊബൈല്‍ ഫോണും ദമ്പതികള്‍ കവര്‍ന്നത്. കഴിഞ്ഞ പന്ത്രണ്ടാം തീയതി ഓച്ചിറയില്‍ നിന്നും ഇത്തരത്തില്‍ മൂന്നു പവന്റെ സ്വര്‍ണ്ണവും ഐ ഫോണും കവര്‍ന്നതായി പോലീസ് വെളിപ്പെടുത്തി.
 
കഴിഞ്ഞ ഫെബ്രുവരിയില്‍ പാലാരിവട്ടത്തെ നിന്ന് സമാന രീതിയില്‍ അഞ്ചര പവന്റെ സ്വര്‍ണ്ണം, ഐഫോണ്‍ എന്നിവ തട്ടിയെടുത്തു. ബിയറില്‍ ഉറക്ക ഗുളിക നല്‍കി മയക്കി കിടത്തിയാണ് ഇരുവരും കുത്തിയതോട് സ്വദേശിയുടെ സ്വര്‍ണ്ണവും ഫോണും കൈക്കലാക്കിയത്. കന്യാകുമാരിയിലെ ഒരു ആള്‍താമസം ഇല്ലാത്ത വീടിന്റെ മേല്‍ വിലാസമാണ് ഇവര്‍ ഹോട്ടലുകളില്‍ നല്‍കുന്നത്. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

Next Article