വിവാഹമോചന കേസിന്റെ സമയത്തും ഭര്‍തൃവീട്ടില്‍ സൗകര്യങ്ങള്‍ക്ക് ഭാര്യയ്ക്ക് അര്‍ഹതയുണ്ട്, മലയാളി ദമ്പതികളുടെ കേസില്‍ സുപ്രീം കോടതി

അഭിറാം മനോഹർ
വ്യാഴം, 21 നവം‌ബര്‍ 2024 (12:18 IST)
വിവാഹമോചന കേസ് നടക്കുമ്പോഴും ഭര്‍തൃഗൃഹത്തില്‍ നേരത്തെ ലഭിച്ചിരുന്ന അതേ സൗകര്യങ്ങള്‍ക്ക് സ്ത്രീക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. വിവാഹമോചനക്കേസ് നടക്കുന്നതിനിടെ സ്ത്രീക്ക് ഇടക്കാല ജീവനാംശമായി പ്രതിമാസം 1.75 ലക്ഷം രൂപ നല്‍കാന്‍ ഭര്‍ത്താവിനോട് നിര്‍ദേശിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
 
 2008ല്‍ വിവാഹിതരായ മലയാളി ദമ്പതികളുമായി ബന്ധപ്പെട്ടാണ് കേസ്. ഡോക്ടറായ ഭര്‍ത്താവാണ് 2019ല്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. ഇത് നിലനില്‍ക്കെ തന്നെ ജീവനാംശമായി പ്രതിമാസം രണ്ടരലക്ഷം രൂപയും കേസ് ചെലവിന് 2 ലക്ഷം രൂപയും നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ചെന്നൈ കുടുംബക്കോടതിയെ സമീപിക്കുകയായിരുന്നു. എംഎസ്സി യോഗ്യതയുള്ള തനിക്ക് നേരത്തെ ജോലിയുണ്ടായിരുന്നുവെന്നും ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം കരിയര്‍ ഉപേക്ഷിക്കേണ്ടിവന്നെന്നും പരാതിയിലുണ്ടായിരുന്നു. ഇത് പരിഗണിച്ച കോടതി 1.75 ലക്ഷം രൂപ ഇടക്കാല ജീവനാംശം നല്‍കാന്‍ വിധിച്ചു. ഇത് ചോദ്യം ചെയ്ത ഭര്‍ത്താവ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കോടതി ജീവനാംശം 80,000 രൂപയായി കുറച്ചു. തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. കുടുംബക്കോറ്റതി വിധിച്ച 1.75 ലക്ഷം രൂപ ജീവനാംശം ഇടക്കാല ആശ്വാസമെന്ന നിലയില്‍ പുനസ്ഥാപിക്കുകയാണ് സുപ്രീം കോടതി ചെയ്തത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article