വിവാഹത്തെ പറ്റിയുള്ള തന്റെ ചിന്തകളെ പറ്റി തുറന്ന് പറഞ്ഞ് ഗായിക അഭിരാമി സുരേഷ്. വിവാഹമോചനമില്ലാത്ത ഒരു ബന്ധമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അത് നടക്കുമോ എന്ന് അറിയില്ലെന്നും അഭിരാമി പറഞ്ഞു. സഹോദരിയായ അമൃതയുടെ അനുഭവങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും അതാണ് തന്നെ വിവാഹത്തില്‍ നിന്നും പിന്നോട്ട് വലിക്കുന്നതെന്നും അഭിരാമി പറഞ്ഞു.