സിനിമയിലെ കാസ്റ്റിംഗ് കൗച്ചും ലൈംഗികാതിക്രമവും; അനുഭവം പങ്കുവച്ച് സണ്ണി ലിയോണ്‍ രംഗത്ത്

Webdunia
ബുധന്‍, 14 ഫെബ്രുവരി 2018 (17:23 IST)
കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും സിനിമാ ലോകത്തെ ലൈംഗികാതിക്രമത്തെക്കുറിച്ചും മനസ് തുറന്ന് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ രംഗത്ത്.

പലരില്‍ നിന്നും തനിക്ക് നേരെയും മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഇക്കാര്യം പുറത്തു പറയാന്‍ എനിക്ക് ഭയമായിരുന്നു. അതിനൊപ്പം, എങ്ങനെയാണ് പരാതിപ്പെടുകയെന്നു പോലും തനിക്കറിയില്ലായിരുന്നുവെന്നും സണ്ണി വ്യക്തമാക്കി.

ലൈംഗിക അതിക്രമം നേരിടേണ്ടി വന്ന ഒരു നടി വിവരം പരസ്യപ്പെടുത്തുകയോ പരാതി നല്‍കാനോ മുതിര്‍ന്നാല്‍ മറ്റുള്ളവരും അതേ പാതയിലെത്തും. മനക്കരുത്തും മാനസിക സമ്മര്‍ദ്ദവും മൂലമാണ് പലരും മോശം അനുഭവങ്ങള്‍ തുറന്നു പറയുന്നത്. ആരുടെ മുന്നിലും വിട്ടു വീഴ്‌ചയ്‌ക്ക് തയ്യാറാകാതെ ഉറച്ച മനസോടെ നില്‍ക്കേണ്ടവരാണ് സ്‌ത്രീകളെന്നും സണ്ണി പറഞ്ഞു.

കാസ്റ്റിംഗ് കൗച്ചിന് താന്‍ ഇരയായിട്ടില്ല. സ്‌ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇന്ന് കാസ്റ്റിംഗ് കൗച്ചിന് ഇരയാകുന്നു. സിനിമയില്‍ ഈ സംബ്രദായം ഇല്ലെന്ന് പറയുന്നതില്‍ അര്‍ഥമില്ല. എന്നാല്‍, ഞാന്‍ ഭര്‍ത്താവ് ഡാനിയലിനൊപ്പം സുരക്ഷിതയാണെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article