സോംനാഥ് ഭാരതിക്കെതിരെ എ‌എപി അച്ചടക്ക നടപടി എടുത്തേക്കും

Webdunia
വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (16:14 IST)
ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി എടുത്തേക്കുമെന്ന് സൂചന. എ‌എപിയുടെ നിര്‍ണായക യോഗം  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ ചേരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു ശേഷം സോം‌നാഥിനെതിരെ തീരുമാനമെടുത്തേക്കും.

ഭാരതി കീഴടങ്ങണമെന്ന് കെജ്‌രിവാള്‍ ഇന്നലെ നിര്‍ദേശിച്ചിരുന്നു. ഭാര്യ ലിപിക നല്‍കിയ ഗാര്‍ഹിക പീഡന കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ സോം‌നാഥ് ഒളിവില്‍ പോയിരുന്നു. അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി രാവിലെ പരിഗണിച്ചുവെങ്കിലും അഭിഭാഷകന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.